സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല. ( മര്‍ക്കോസ്,2/27)
യന്ത്രങ്ങളില്‍ ഓയില്‍ ഉപയോഗിക്കുന്നതു പോലെയാണ് മനുഷ്യന് വിശ്രമം. ഓയില്‍ ഇടുന്നതിനുവേണ്ടി കുറച്ചു സമയം യന്ത്രത്തിനു വിശ്രമം കൊടുക്കും. കുറച്ചു നേരത്തേയ്ക്ക് മാത്രം. അതിനു പകരം എല്ലായ്പ്പോഴും ഓയില്‍ മാറ്റവും വിശ്രമവും മാത്രമാണെങ്കിലോ? യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കും കേടാകും. ഒരിക്കലും കേടു പോക്കാനാവത്തവിധം ചിലപ്പോള്‍ അതു നശിച്ചു പോയേക്കാം. അതു കൊണ്ടു തന്നെയാണ് ആ യന്ത്രത്തിന്റെ നിര്‍മ്മാതാവ് എപ്പോഴൊക്കെ യന്ത്രത്തിനു ഓയില്‍ മാറ്റം വേണമെന്ന് കൃത്യമായി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഓയില്‍ വില്‍പ്പനക്കാരന്‍ ചിന്തിക്കുന്നതെന്താണ്? തനിക്കു വരുമാനമുണ്ടാകണമെങ്കില്‍ യന്ത്രങ്ങളില്‍ നിരന്തരമായി ഓയില്‍ മാറണം, ആവശ്യത്തിനും അനാവശ്യത്തിനും. പക്ഷേ സ്വന്തം ഉല്‍പ്പന്നങ്ങളോട് താല്‍പ്പര്യമുള്ള നിര്‍മ്മാതാവാകട്ടെ നമ്മള്‍ എപ്പോള്‍ യന്ത്രങ്ങള്‍ സര്‍വ്വീസ് ചെയ്യണമെന്ന് പറഞ്ഞു തന്നിട്ടുണ്ട്.
നമ്മുടെ ജീവിതാനുഭവങ്ങള്‍ വളരെ സ്വ്ച്ഛവും സുന്ദരവുമാകണമെന്ന് ദൈവം ആഗ്രഹിക്കുണ്ട്. അതിനു എന്തൊക്കെ വേണമെന്നും ദൈവത്തിനറിയാം. അതുകൊണ്ടാണ് കുറച്ചു സമയം വിശ്രമമിച്ചുകൊള്ളാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. കുറച്ചു നേരം മാത്രം. എക്കാലത്തേയ്ക്കുമല്ല. അങ്ങിനെ വിശ്രമിച്ചാല്‍ നമ്മളും പ്രവര്‍ത്തനരഹിതമാകും. ഒരിക്കലും പരിഹരിക്കാനാവാത്ത വിധം തകര്‍ച്ചകള്‍ ഉണ്ടാകും.
വിശ്രമത്തിനായി ചില ദിവസങ്ങള്‍ മാറ്റി വയ്ക്കുകയും അവയെല്ലാം ആഴ്ചയിലെ ഏറ്റവും തിരക്കേറിയ, തീര്‍ത്തും വിശ്രമമില്ല്ലാത്ത ദിനങ്ങളായി മാറിയതിന്റേയും ചരിത്രം നമ്മളില്‍ പലര്‍ക്കുമുണ്ട്. ഒരു വിശ്രമ ദിവസത്തെ പ്രവൃത്തികള്‍ക്കൊണ്ട് കുത്തി നിറക്കാന്‍ നമ്മള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്. പ്രവര്‍ത്തന രഹിതമായ വിശ്രമവും വിനോദ പ്രദവും രസകരവും അയാസ രഹിതവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും വ്യത്യാസമാണ്. അത്തരം പ്രവൃത്തികള്‍ നമ്മളില്‍ അച്ചടക്കവും ക്രീയാത്മകതയും വളര്‍ത്തും. ദൈവം ആഗ്രഹിക്കുന്നത് അത്തരം ഒരു വിശ്രമ ദിവസമാണ്. അതായത് 'നമ്മള്‍ക്കുവേണ്ടിയുള്ള' ഒരു സാബത്ത്. നമ്മള്‍ക്കുവേണ്ടി സ്നേഹമുള്ള ദൈവം കരുതി മാറ്റി വച്ചിരിക്കുന്ന ദിവസം.
പ്രാര്‍ത്ഥിക്കാം,
ദൈവമേ വിശ്രമത്തെ അനിഷേധ്യമായ ഒരാചരണമായി കാണാന്‍ എന്നെ അനുവദിക്കരുതേ.
അനിഷേധ്യമായ ഒരായിരം നിയമങ്ങള്‍ ഇപ്പോള്‍ തനെ എന്റെ ശിരസ്സിനുമുകളിലുണ്ട്.
ഇനി വിശ്രമം കൂടി അതില്‍ ഞാന്‍ ഉള്‍പ്പെടുത്തണോ ദൈവമേ.
നീ എനിക്കു വാഗ്ദാനം ചെയ്തതാണ് ഈ ഒരു ദിവസം.
കാരണം നിനക്കെന്നെ ഇഷ്ടമാണ്, ഒത്തിരി സ്നേഹമാണ്.
ദൈവമേ നിന്നോടുള്ള വലിയ സ്നേഹത്താല്‍,
ആത്മാവിന്റെ ആലയമായമായ എന്നോടു തന്നെയുള്ള സ്നേഹത്താല്‍ പ്രേരിതനായി
ഇന്നേ ദിവസം വിശ്രമിക്കാന്‍ എന്നെ നീ അനുവദിക്കൂ.
ആമ്മേന്‍.
No comments:
Post a Comment