വിജയത്തില്‍ മതിമറക്കാതെയും പരാജയത്തില്‍ ഭഗ്നാശനാകാതെയും ജീവിക്കാന്‍ എന്നെ സഹായിക്കണമേ. നിന്നോടടുക്കുന്നതില്‍ നിന്നുള്ള സന്തോഷവും നിന്നില്‍നിന്നകലുന്നതില്‍ നിന്നുള്ള ദുഖവും എനിക്കു മതി.നീയല്ലാതെ മറ്റാരേയും പ്രീതിപെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; അപ്രീതിപ്പെടുത്താന്‍ ഭയപ്പെടുന്നുമില്ല. സ്വര്‍ഗ്ഗീയനന്മയെപ്രതി ലൗകികമായതെല്ലാം ഞാന്‍ ത്യജിക്കുന്നു. നിനക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ ഞാന്‍ പരിത്യജിക്കട്ടെ. നിനക്കായി ചെയ്യുന്നതൊക്കെയും എനിക്ക് ആനന്ദദായകവും നീയില്ലാത്ത സന്തോഷങ്ങള്‍ അരോചകവുമാകട്ടെ.എന്റെ ചിന്തകളെ നിന്നിലേക്ക് അനുസ്യൂതം തിരിക്കുവാനും ഞാന്‍ അതില്‍ പരാജയപ്പെടുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ മനഃസ്‌തപിക്കാനും എന്നെ പഠിപ്പിക്കണമെ. പരാതികൂടാതെ അനുസരിക്കാനും പരിതപിക്കാതെ ദാരിദ്ര്യമനുഭവിക്കാനും ആരും കാണാതെ എളിമപ്പെടാനും ആര്‍ഭാടം കൂടാതെ ആഹ്ലാദിക്കുവാനും നിരാശനാകാതെ അനുതപിക്കാനും പ്രൗഡികൂടാതെ ഗൗരവമുള്ളവനാകാനും ചാപല്ല്യമില്ലാതെ ഉല്ലസിക്കാനും വഞ്ചന കൂടാതെ സത്യസന്ധനാകാനും എന്നെ പഠിപ്പിക്കണമെ.
നഷ്‌ടധൈര്യനാകാതെ നിന്നെ ഭയപ്പെടാനും അഹങ്കരിക്കാതെ നന്മ ചെയ്യാനും ധാര്‍ഷ്ട്യം കൂടാതെ അയല്‍ക്കാരനെ തിരുത്താനും വക്രതയില്ലാതെ വാക്കാലും പ്രവൃത്തിയാലും അവന് മാതൃകയാകാനും എന്നെ പ്രാപ്‌തനാക്കണമേ. വ്യര്‍ത്ഥചിന്തകള്‍ എന്നെ നിന്നില്‍നിന്ന് അകറ്റാതിരിക്കുവാന്‍ ജാഗ്രതയുള്ള ഹൃദയവും അശുദ്ധമായ സ്നേഹത്താല്‍ മലിനമാകാതിരിക്കുവാന്‍ ഒരു ശുദ്ധഹൃദയവും എനിക്കു തരണമേ.പ്രലോഭനങ്ങളെ ജയിക്കാനുള്ള ശക്തിയും ജഡികാസക്തിക്കു വഴങ്ങാത്ത അത്മസ്വാതന്ത്രൃവും നിന്നെ അറിയുവാനുള്ള മനസ്സും തേടുവാനുള്ള ഹൃദയവും കണ്ടെത്തുവാനുള്ള വിജ്ഞാനവും ഹൃദ്യമായ പെരുമാറ്റവും വിശ്വസ്‌തതയോടെ കാത്തിരിക്കുവനുള്ള ക്ഷമയും നിന്നെ അവസാനം പുല്‍കുവാനുള്ള പ്രത്യാശയും എനിക്കു നല്‍കണമേ.എന്റെ പരീക്ഷകളെ പ്രായശ്ചിത്തമായും നിന്റെ കൃപകളെ എന്റെ പാതയിലെ അനുഗ്രഹങ്ങളായും നിന്റെ സന്തോഷങ്ങളെ സ്വര്‍ഗ്ഗീയമഹത്വത്തിന്റെ അച്ചാരമായും ഞാന്‍ സ്വീകരിക്കുന്നു.
hi dear
ReplyDeletethanks for this meditative prayer.
continue the same