പനിനീര്‍പൂവിന്‍ സൗരഭ്യം തൂകും
പനിമഞ്ഞു പോലെ നൈര്‍മ്മല്യം പകരും
ധന്യേ കന്യകയേ അല്‍ഫോന്‍സാമ്മേ
വിശുദ്ധ അല്‍ഫോന്‍സായേ
വിശുദ്ധയാമമ്മേ
വിശുദ്ധിയില്‍ ജീവിക്കാന്‍
വിശുദ്ധരായ് തീരാന്‍
ഞങ്ങള്‍ക്കായെന്നും നീ
പ്രാര്‍ത്ഥിക്കണേ
കരുണാര്‍ദ്ര സ്നേഹത്തിന്‍ മാതൃക നല്‍കിയ
കരുണാമയനീശോതന്‍ സ്നേഹവുമായ്
ഭാരതനാടിനു സൗരഭ്യം തൂകി
വിശുദ്ധിതന്‍ മാര്‍ഗ്ഗത്തില്‍ നടന്നൊരമ്മേ
തിരുനാഥാ ശരണം ശരണം മമഗുരുവേ കൃപ നീ തരണം
അടിയങ്ങള്‍ നിന്‍ തിരുസവിധേ ഒരുമനമോടെ
നല്ല ദൈവമേ നന്ദിയോടെ ഞാന്‍
തിരു സന്നിധേ കൈ തൊഴുന്നിതാ
കുരിശാകും ബലിവേദിയതിലൊരു യാഗമായ്
പരമാര്‍ദ്രനാഥനന്നേകിയ പോല്‍
ഒരു മെഴുതിരിയതിലുരുകുന്നപോലെ നീ
അരുമയാമല്‍ഫോന്‍സാ എരിഞ്ഞിടുന്നു.
ഒരു ധാന്യമണിപോല്‍ നിന്‍ ജീവിതമീമണ്ണില്
അഴിഞ്ഞതിന്നോര്‍മ്മയിന്നീ സുതരില്
അനുദിനം ബലിവേദിയണഞ്ഞിടും വേളയില്
അനുഗ്രഹം പകരുവാനുണര്‍ത്തിടണേ.
2008 ഒക്ടോബര്‍ 12 ഞായറാഴ്ച അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ചടങ്ങില്‍ കുര്‍ബാനയ്ക്ക് ആമുഖമായി പാടിയ ഗാനം. 20 പേരായിരുന്നു ഗായക സംഘത്തില്‍. വത്തിക്കാനിലെ ഒരു പൊതു ചടങ്ങില്‍ ആദ്യമായി പാടിയ മലയാളഗാനമെന്ന നിലയില്‍ ശ്രദ്ധേയമാണീ ഗാനം.
ഗാനരചന : ഫാ. ബിനോ പുതുപറമ്പില്‍, ഫാ. ജോസ് വാളാപറമ്പില്‍, ബ്രദര്‍ ബിനോജ് മുളവരിക്കല്‍.
സംഗീതം : ഫാ. ബിനോ പുതുപറമ്പില്‍.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം ഏവര്‍ക്കും ഉണ്ടാകട്ടെ.
ReplyDeleteI heard this song when I had been there in the Cannonization programme of Alphonsamma, in Vatican. Really great work
ReplyDeleteCongratulations!
I would like to get the audio version, what can I do?