18 October 2009

നവ വൈദികര്‍ക്ക്‌ ആശംസകള്‍...

ഞങ്ങളുടെ പ്രിയപ്പെട്ട അച്ചന്മാരേ...ഇന്നലെ വരെ നല്ല കൂട്ടുകാരായി ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു നിങ്ങള്‍.

ഇപ്പോള്‍ ഇതാ നിത്യ പുരോഹിതന്‍ തന്റെ പൗരോഹിത്യത്തിലേയ്ക്ക്‌ നിങ്ങളേയും തിരഞ്ഞെടുക്കുകയും അഭിഷേകം ചെയ്യുകയും ചെയ്തിരിക്കുന്നു.
ലോകത്തില്‍ ഒരു മനുഷ്യനുയരാന്‍ കഴിയുന്നതിലും വലിയ ഉന്നതിയിലാണ്‌ നിങ്ങള്‍.

ഒരാള്‍ക്കു കിട്ടവുന്നതില്‍ വച്ചേറ്റവും വിലയേറിയ നിധിയാണ്‌ നിങ്ങളുടെ കൈയില്‍.

അച്ചന്മാരുടെ ഈ അനുഗ്രഹങ്ങളില്‍ ഞങ്ങള്‍ എന്തു മാത്രം സന്തോഷിക്കുന്നുവെന്നറിയാമോ!
ആ വലുപ്പവും മഹത്വവും ശിഷ്യന്മാരുടെ പാദം കഴുകാന്‍ മാത്രം ചെറുതാകാനുള്ള ഈശോയുടെ ലാളിത്യമാണെന്നുള്ള സത്യം
കൂടുതല്‍ ഹൃദയ ഗന്ധിയാവുന്നു.


ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
പ്രല്ലോഭനങ്ങളില്‍ നിന്നും വേദനകളില്‍നിന്നും അവിടുത്തെ വലം കൈ നിങ്ങളെ കാത്തു പരിപാലിക്കട്ടെ.
നിങ്ങളുടെ വചന വേദി ആത്മാവില്‍ ദരിദ്രരായ അനേകരുടെ വിശപ്പകറ്റട്ടെ.
നിങ്ങളുടെ വാക്ക്‌ കണ്ണീരുണക്കുന്ന കുളിര്‍ത്തെന്നലാകട്ടെ. നിങ്ങളുടെ സാന്നിധ്യവും പ്രാര്‍ത്ഥനയും രോഗമകറ്റുന്ന ദിവ്യ ഔഷധമാകട്ടെ.

എന്നും നിങ്ങള്‍ മറ്റൊരു ക്രിസ്തുവായി നിലനില്‍ക്കട്ടെ.
ദൈവത്തിങ്കലേയ്ക്ക്‌ ഉയര്‍ന്ന നിങ്ങളുടെ ഹൃദയത്തിനു കാവലും
ആകാശങ്ങളിലേയ്ക്കുയരുന്ന നിങ്ങളുടെ വിരിച്ച കരങ്ങള്‍ക്ക്‌ കരുത്തുമായി
ഞങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവും.
ആത്മാര്‍ത്ഥമായ ആശംസകള്‍..... പ്രാര്‍ത്ഥനകള്‍,.....

2 comments:

  1. Congratulations dear Priests.!
    O! how great is you dear...

    Be a good priest...
    From Head to toss,
    From top to bottom,
    From body to heart...

    Go, proceed...
    God Bless you...!

    ReplyDelete
  2. How great you are...!

    Hearty Congratulations...

    Prayerfull greetings....

    ReplyDelete