4 March 2009

വിണ്ണിന്‍ സുരഭിലസന്ദേശം

വിണ്ണിന്‍ സുരഭിലസന്ദേശം
മര്‍ത്യ മനീഷയ്ക്കുണര്‍വേകും
നോമ്പിന്‍ കാലം വന്നല്ലോ.
പാപത്തിന്‍ കരി നിഴലേറ്റും
മാലിന്യങ്ങള്‍ മായ്ച്ചു മുദാ
സ്നേഹത്തിന്‍ നറുമലരാലെന്‍
‍ഹൃദയം ശോഭനമാക്കും ഞാന്‍‍.
അറിവിന്‍ മോഹന ദീപത്താ-
ലുള്‍ക്കളമുജ്ജ്വുലമാക്കിടുവാന്‍
‍കനിയണമേ നീ കര്‍ത്താവേ,
പാപിക്കഭയം നീയെന്നും.


പസ്സിന്‍ തീക്ഷ്ണതയാലെന്നില്‍
‍മാലിന്യങ്ങള്‍ മായട്ടെ.
മാറ്റു മനസ്സിനു തെളിയട്ടെ.
ഉപവാസാദികളാലിളയില്‍
‍പുണ്യാത്മാക്കള്‍ സ്വര്‍ഗ്ഗത്തിന്‍
‍മാധുരി നുകരാനവകാശം
നേടി ദൈവത്തില്‍ നിന്നും.
പൂര്‍വ്വ തപോധനരോടൊപ്പം
നാഥാ ഞാനും സ്വര്‍ഗ്ഗത്തിന്‍
‍ഭാഗ്യം നുകരാന്‍ കനിയണമേ
പാപിക്കഭയം നീയെന്നും.

(സീറോ മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകള്‍, ലെലിയാ, ഞായര്‍, ഓനീസാ ദ്മൗത്വാ).

1 comment: