ഇതാ ഒരു വര്‍ഷംകൂടി വരവായ്..
ഒത്തിരി പ്രതീക്ഷകളും അതിലേറെ സ്വപ്നങ്ങളുമായി
പുതുവര്‍ഷത്തിന്റെ പടികള്‍ ചവിട്ടികയറുന്ന നിങ്ങള്‍ക്കേവര്‍ക്കും
പുതുവത്സരാശംസകള്‍... പുതുവര്‍ഷത്തില്‍ പലപ്പോഴും നാം ധ്യാനവിഷയമാക്കിയിട്ടുള്ള ഒരു
ബൈബിള്‍ ഭാഗമാണ് ഫലം തരാത്ത അത്തിവൃക്ഷത്തി
ന്റെ ഉപമ (ലൂക്കാ:13,6_9).
ഉടമസ്ഥ
ന്റെ മുന്തിരിത്തോട്ടത്തില്‍ എല്ലാ പരിചരണവും ശ്രദ്ധയും നല്‍കി
വളര്‍ത്തികൊണ്ടുവരുന്ന അത്തിമരത്തി
ന്റെ ഉപമ. ഉടമസ്ഥന്‍ മൂന്ന് വര്‍ഷമായി
കാത്തിരിക്കുകയാണ്; ഈ വര്‍ഷമെങ്കിലും കായ്ക്കുമെന്ന് കരുതി. എന്നാല്‍ ഫലമൊന്നും
തരായ്കയാല്‍ വെട്ടികളയാന്‍ ഉടമസ്ഥന്‍ നിര്‍ബന്ധിതനാവുകയാണ്; എങ്കിലും
കൃഷികാര
ന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു വര്‍ഷം കൂടി നല്‍കുകയാണ്. ഇതാ ഇവിടെ
നമ്മുക്ക് ഒരു വര്‍ഷം കൂടി നല്‍കപ്പെട്ടിരിക്കുകയാണ്. ഈ സംഭവം നമ്മുടെ
ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഒന്നുമില്‍ളാതിരുന്ന, വലിയ
വട്ടപൂജ്യങ്ങളായിരുന്ന നമ്മെ ദൈവം ഈ വലിയ സൗഭാഗ്യങ്ങളില്‍ ആക്കിയെങ്കില്‍
എന്തൊക്കെയോ നമ്മില്‍ നിന്ന് അവിടുന്ന് പ്രതീക്ഷിക്കുന്നില്ലേ ?. നാം
കര്‍ത്താവി
ന്റെ ഈ പ്രതീക്ഷകളുടെ മുന്‍പില്‍ എത്രത്തോളം വിശ്വസ്തരാണ്. ഈ
വിശ്വസ്തത നമ്മുക്ക് എത്ര കഴിവുണ്ടെന്നതിലല്ല, നാം എത്ര വലിയ കാര്യങ്ങള്‍ ചെയ്തു
എന്നതിലുമല്ല മറിച്ച് നാം എത്രത്തോളം വിശ്വസ്തരായിരിക്കാന്‍ ശ്രമിച്ചു
എന്നതിലാണ് അവിടുന്ന് നമ്മെ പരിഗണിക്കുന്നത്. അതുകൊണ്ട് ഈ വര്‍ഷം അല്‍പംകൂടി
വിശ്വസ്തരായി ജീവിക്കാം. മുന്തിരിച്ചെടിക്ക് നല്‍കുന്ന എല്ലാം അതേപടി
സ്വീകരിക്കുന്ന അത്തിമരത്തിന് അല്‍പംകുടി വിശ്വസ്തതയും വിശുദ്ധിയും ഒത്തിരി
മാധുര്യമുള്ളതാക്കിയില്ലേ.
ത
ന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ഈ ലോകത്തെ
അത്രമാത്രം സ്നേഹിച്ചു (യോഹ:3,16) പിതാവി
ന്റെ വലിയ മനസി
ന്റെ ഓര്‍മ്മകളില്‍
നിന്ന് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന നമ്മുടെ മുന്‍പില്‍ പ്രതിഫലിക്കുന്ന്
സന്ദേശം സ്നേഹം നല്‍കുന്ന പ്രത്യാശയാണ്. പ്രത്യാശ എന്നും സ്നേഹത്തോട്
കൂട്ടിവായിക്കേണ്ടതാണ് ഇത് ഒരു ഇരട്ടിമധുരാനുഭവം പ്രധാനം ചെയ്യുന്ന അവസ്ഥയാണ്.
സ്നേഹവും പ്രത്യാശയും ഒന്നിക്കുന്നിടത്ത് തിരുപിറവി പുതുവത്സരത്തോട്
ചേര്‍ക്കപ്പെടുന്നു. എമ്മാവൂസിലേക്ക് പോയ ശിഷ്യന്‍മാരുടെ സംഭവം (ലൂക്കാ:24,13-35)
ഈ പുതുവര്‍ഷത്തിന്റെ ചെറിയ ചിന്തകളില്‍ ചേര്‍ത്തുവയ്ക്കാം. അവര്‍
എമ്മാവൂസിലേക്ക് പോകുമ്പോള്‍ തീര്‍ത്തും നിരാശരായിരുന്നു. എന്നാല്‍ യേശു
ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യം തിരിച്ചറിഞ്ഞതോടെ അത് വലിയോരു പ്രത്യാശയായി മാറി.
ഉത്ഥിതനെ സ്വന്തമാക്കിയതി
ന്റെ ആനന്ദം. നമ്മുടെ കഴിഞ്ഞനാളുകളിലെ ദു:ഖങ്ങളും
നിരാശകളും നമ്മുക്ക് മറക്കാം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്‍മാരെപ്പോലെ നിരാശരായി
നടക്കാതെ, എമ്മാവുസില്‍ നിന്നും ജെറുസലേമിലേക്ക് പോയവരെപ്പോലെ പ്രത്യാശനിറഞ്ഞ,
സന്തോഷം നിറഞ്ഞ ഹൃദയങ്ങളുമായി പുതുവത്സരത്തെ വരവേല്‍ക്കാം. നാളയുടെ പുരോഹിതരായ
നമ്മുക്ക് ഈ പുതുവര്‍ഷം നല്‍കുന്നത് പ്രതീക്ഷയുടെ കാവല്‍ക്കാരകാനുള്ള വിളിയാണ്.
ജീവിതത്തി
ന്റെ അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, ദു:ഖസാന്ദ്രമായ
ജീവിതങ്ങള്‍ക്ക് , നിരാശഭരിതമായ ഹൃദയങ്ങള്‍ക്ക്, അല്‍പമെങ്കിലും സാന്ത്വനം
നല്‍കാനുള്ള വിളി. നമ്മുടെനാഥ
ന്റെ ജീവിതം ഇതെല്ലമയിരുന്നു അവിടുത്തെ
സമീപിക്കുന്നവര്‍ക്ക്, അവിടുത്തെ വാക്കുകള്‍ ശ്രവിക്കുന്നവര്‍ക്ക്, അവിടുത്തെ
സ്പര്‍ശിക്കുന്നവര്‍ക്ക്, സാന്ത്വന സങ്കീര്‍ത്തനമായി മാറുകയായിരുന്നു ആ പുണ്യ
ജീവിതം. ഈ പ്രത്യാശ പ്രസരിക്കണമെങ്കില്‍ നമ്മുടെ ജീവിതം പ്രത്യാശ
നിറഞ്ഞതായിരിക്കണം. ഇങ്ങനെ പ്രത്യാശ നിറഞ്ഞ ജീവിതത്തില്‍ നിന്ന് പ്രസരിക്കുന്ന
പ്രതീക്ഷാകിരണങ്ങള്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകളില്‍
പ്രത്യാശയില്‍ രക്ഷ. (Spe Salvi )എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സമൂഹത്തെ കൊണ്ടുപോകും. ഈ പുതുവര്‍ഷം പ്രത്യാശയുടെ
ദിനങ്ങള്‍ സമ്മാനിക്കുന്ന ഒന്നാകട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം
ബ്ര. റ്റോണി അറയ്ക്കല്‍
ഒന്നാം വര്‍ഷ ദൈവശാസ്ത്രം
Thanks a lot for writing new articles in our blogs especially the leader and the other members of our seminary. I am very proud of those take initiative to do so. Thanking you for making us to back our seminary, please try to write the news and add some photos of our seminarians and also the formation. With Prayer
ReplyDeleteYour Maestro. Fr. Mathew Kurishuvila (Promod)
This comment has been removed by the author.
ReplyDeleteCongratulations Dear Tony for your Post
ReplyDeletethank u Tony 4 your article
ReplyDelete