ഒരോ സ്ത്രീയുടെ നെഞ്ചിലും അടുക്കളയുടെ അളവുകള്‍ ഒളിഞ്ഞുകിടപ്പുണ്ട്. അടുക്കള ഒരു സ്ത്രീീയുടെ സാധ്യതയാണ്. സഹനങ്ങള്‍ സാന്ദ്രമാക്കുന്ന വിശുദ്ധ സാധ്യത. അതുകൊണ്ടു തന്നെ അടുക്കളയില്‍ നിന്നും അരങ്ങിലേയ്ക്കിറങ്ങുകയല്ല വേണ്ടത്. അടുക്കളകളെ അരങ്ങുകളാക്കുവാനുള്ള ഉന്നതിയാണ് ആവശ്യം. അടുക്കളയില്‍ നമുക്ക് വസന്തം തീര്‍ക്കണം. ഉത്സവങ്ങള്‍ അടുക്കളയിലുമാവണം.
അടുക്കളകള്‍ സക്രാരികളാണ് എന്ന് പറയുവാന്‍ കൂടി ഞാന്‍ ധൈര്യപ്പെടുന്നു. അമ്മയുടെ ഹൃദയം ദൈവം വസിക്കുന്ന സ്ഥലമെന്നര്‍ത്ഥം. ദൈവത്തേപ്പോലെ അമ്മ. അല്ലെങ്കില്‍ ദൈവം അമ്മയേപ്പോലെ. അമ്മയെന്ന ദൈവത്തെ കുമ്പിടാനൊരു ദിനം. എല്ലാ അമ്മമാര്‍ക്കും സ്നേഹപൂര്‍വ്വം...
( മാതൃസ്നേഹത്തിന്റെ കനിവുറവ നുകരാന്‍ കഴിയാതെ പോയവര്‍ സങ്കടപ്പെടരുത്. ആര്‍ദ്രസ്നേഹവുമായി ദൈവം നിന്റെ വഴിത്താരകളില്‍ കാത്തിരിപ്പുണ്ട് എന്നുകൂടി ഈ മെയ് 10 നിന്നെ ഓര്‍മ്മിപ്പിക്കുന്നു.)
Posted By Br.Abhilash Gregory
അഭിലാഷ്...
ReplyDeleteഹൃദയഗന്ധിയായ എഴുത്ത്. അമ്മയുടെ മുഖം എന്നും തെളിഞ്ഞിരുന്നത് അടുക്കളയിലെ പുകക്കുള്ളിലൂടെയാണ്. ശരിയാണ്. അമ്മയുള്ളയിടം ദേവാലയം തന്നെ. അപ്പോള്‍ അടുപ്പുകള്‍ അള്‍ത്താരകളും. എല്ലാ അമ്മമാര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു....
അഭിനന്ദനങ്ങള്‍!
എല്ലാ അമ്മമാര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു....
ReplyDeletepost nannayi.
അമ്മയ്ക്ക് പകരം നില്‍ക്കാന്‍ ആരുമില്ല. ആയിരം പോറ്റമ്മമാര്‍ വന്നാലും ഒരു പെറ്റമ്മയാവില്ലയെന്നല്ലേ ചെഒല്ല്.
ReplyDeleteഅമ്മയുടെ സ്നേഹവുമായി ഒന്നിനെയും താരതമ്യപ്പെടുത്താന്‍ പറ്റില്ല.
ReplyDeleteഅടിപൊളി
bro.abhilash,
ReplyDeletereally different way of imagination!i read out your post to my beloved amma.hearty congrats to you from amma.
nice to note you have remembered the less fortunate who could not feel the great love of A MOTHER!
GOOD LUCK!
sasneham,
amma
അമ്മ അടുപ്പാണ് പലപ്പോഴും
ReplyDeleteഎരിഞ്ഞ് എരിഞ്ഞ്...
വിറകായി വെന്തു തീര്‍ന്ന്...
അടുക്കളയിലെ സക്രാരിയിലേക്ക് മിഴിതുറപ്പിച്ച ഈ കുറിപ്പിന് നന്ദി..
ReplyDeleteവളരെ നന്നായിട്ട് ഇഷ്ട്ടപ്പെട്ടു ഇനിയും വരാം
ReplyDeleteയഥാര്‍ത്ഥ്യം ...
ReplyDeleteമനസിലാക്കുന്നതിനും അപ്പുറത്താണ് അമ്മ ..
അഭിനന്ദനം ..