12 April 2009

ഇനി പ്രത്യാശയുടെ നാളുകള്‍


ഹൃദയത്തിന്റെ ഉള്ളറകള്‍ തുറക്കപ്പെടുന്ന, സ്വാര്‍ത്ഥതയുടെ അതിര്‍വരമ്പുകള്‍ ഇടിച്ചു തകര്‍ക്കുന്ന, സംസ്ക്കാരത്തിന്റെ പൊങ്ങച്ചങ്ങളെ മാറ്റുന്ന, എല്ലാവര്‍ക്കും പ്രകാശം പകരുന്ന, മനുഷ്യ ജീവിതത്തിന്‌ പ്രത്യാശ നല്‍കുന്ന അനശ്വരതയുടെ, സ്വര്‍ഗ്ഗീയ വിജയത്തിന്റെ തിരുനാള്‍-ഈസ്റ്റര്‍.

പ്രകൃതി ദുരന്തങ്ങളുടേയും, സാമ്പത്തിക ബുദ്ധിമുട്ടുകളുടേയും തീരാ സങ്കടങ്ങള്‍, അറ്റുപോയ ബന്ധങ്ങളുടെ നോവും മുറിവുകള്‍, ജീവിത വഴികളില്‍ നമ്മെ കാത്തിരിക്കുന്ന ഏറ്റം ഭാരമേറിയ കുരിശുകള്‍, എല്ലാം ഇന്ന് ഉയിര്‍പ്പിക്കപ്പെട്ട ഈശോയിലൂടെ പ്രകാശപൂരിതമാവുന്നു. ഭാരങ്ങള്‍ തീരെ ലഘുവാകുന്നു. സങ്കടങ്ങള്‍ക്കു പകരം സന്തോഷവും, നിരാശകള്‍ക്കു മേലെ പ്രത്യാശയുടെ വെളിച്ചവും നല്‍കാന്‍ ഈ ഉയിര്‍പ്പ്‌ കാരണമാകട്ടെ. ഇത്‌ എല്ലാവര്‍ക്കും ആനന്ദകരമാകട്ടെ.

ഉയിര്‍പ്പു തിരുനാളാശംസകള്‍....

Posted By Br. Pramod

No comments:

Post a Comment