2 February 2009

വിശ്വസിക്കൂ, മലകളെ മാറ്റാം...

"ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച്‌ എന്നെ സഹായിക്കണമേ.." (മര്‍ക്കോസ്‌;9,24)

വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിലാണ്‌ പലപ്പോഴും നമ്മള്‍ ജീവിക്കുന്നത്‌. വിശ്വാസം ചിലപ്പോഴെങ്കിലും ആടിയുലഞ്ഞു പോകുന്നു. ചിലനേരങ്ങളില്‍ അത്‌ ശക്തവും സ്ഥിരവുമാണ്‌. എന്നാല്‍ പിന്നീട്‌ അത്‌ തീരെ ബലഹീനവും ഇളക്കമുള്ളതുമാകുന്നു. തികച്ചും അവിശ്വസ്തരായവരില്‍ നിന്നുമുള്ള ദുരനുഭവങ്ങള്‍ക്കൊണ്ട്‌ വിശ്വാസമര്‍പ്പിക്കാനുള്ള കഴിവൊക്കെ നമ്മളില്‍ പലര്‍ക്കും കുറഞ്ഞുപോകുന്നു. വേദനിപ്പിക്കുന്ന പല വിശ്വാസവഞ്ചനകളാലും ഇനി ഒരാളില്‍ കൂടി വിശ്വസിക്കുന്നത്‌ മണ്ടത്തരമെന്ന് നമുക്കു ബോധ്യമായി. എന്നാല്‍ വിശ്വാസിക്കുക എന്നത്‌ ജീവിതത്തിന്റെ ഒരാത്യന്തിക ആവശ്യമാണ്‌ താനും. വിശ്വസിക്കണമെന്നുണ്ട്‌. പക്ഷേ പേടിയാണെനിക്ക്‌.


നല്ല വിശ്വാസമുള്ളവര്‍ക്കേ ദൈവം പ്രത്യുത്തരം കൊടുക്കൂ എന്നാണ്‌ പലരും കരുതുന്നത്‌. നിങ്ങള്‍ക്ക്‌ അപാരമായ വിശ്വാസമുണ്ടോ എന്നാല്‍ ദൈവം വിളി കേള്‍ക്കും. ഇതാണവരുടെ ചിന്ത. എന്നാല്‍ ഈശോ പറയുന്നതെന്താണ്‌? ഒരു കടുകു മണിയോളം മാത്രം വിശ്വാസം മാത്രം മതി! ഏറ്റവും നിസ്സാരവും ലളിതവുമായ വിശ്വാസത്തെപ്പോലും ദൈവം നിഷേധിക്കില്ല. വിശ്വസിക്കാനുള്ള ആഗ്രഹത്തെപ്പോലും ദൈവം കാര്യമായി പരിഗണിക്കുന്നു. വിശ്വാസം പരിശീലിക്കാനുള്ള മനസ്സ്‌ അവിടുത്തെമുന്‍പില്‍ വലുതാണ്‌. നമ്മുടെ ഈ എളിയ വിശ്വാസത്തിന്‌ മലകളെ മാറ്റാനുള്ള ശക്തിയുണ്ടെന്നാണ്‌ ഈശോ പറയുന്നത്‌.നമ്മുക്ക്‌ ശക്തവും തീര്‍ച്ചയുള്ളതുമായ വിശ്വാസം വരുവോളം കാത്തിരിക്കാന്‍ ദൈവം ആവശ്യപ്പെടുന്നില്ല. പകരം നമ്മള്‍ എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെതന്നെ അവിടുന്ന് നമ്മെ സ്വീകരിക്കുന്നു, നമ്മുടെ ആ ഇത്തിരിപോന്ന വിശ്വാസത്തോടൊപ്പം.

ദൈവമേ, വിശ്വസിക്കാനും , ആശ്രയിക്കാനും, ആശിക്കാനുമുള്ള എന്റെ സമരം നീകാണുന്നുണ്ടല്ലോ... നിനക്കറിയാം എന്റെ ഭയങ്ങള്‍, എന്റെ ആശങ്കകള്‍, എന്റെ സംശയങ്ങള്‍...എല്ലാം. എന്റെ വിശ്വാസത്തിന്റെ അതിരുകളെ അംഗീകരിക്കാന്‍ എന്നെ സഹായിക്കണേ... എന്റെ എളിയ വിശ്വാസവുമായി നിന്റെ അരികിലേയ്ക്ക്‌ വരാന്‍ എന്നെ ശക്തിപ്പെടുത്തണമേ..ആമ്മേന്‍...

Posted by Bineesh Kalappurackal

3 comments:

  1. How long GOd will keep testing the faith? Why does God delay the answer to our Prayers.... I know everything.. in Gods time...thats the answer wat people will have.We need to have faih.. and God will eep re kindling that...

    ReplyDelete
  2. ഒരു കടുകുമണി പൊട്ടിച്ചാല്‍ അതില്‍ നിറഞ്ഞു ബീജം ഉണ്ടാക്കും

    ചെറുതെങ്കിലും പൂര്‍ണം ആയാ വിശ്വാസം എന്നാണോ ?

    ഇത്തിരിപോന്ന വിശ്വാസം അല്‍പ വിശ്വാസം അല്ലെ?

    ആര്‍ക്ക്‌ ബൈബിള്‍ നെ ശരിയാവണ്ണം വിശീദീകരിക്കാന്‍ സാദിക്കും?

    ReplyDelete
  3. kaduku maniyile kambu urachathum kattiyullathumanu.......kaduku muzhuvanilum athu niranju nilkunnu.......
    FAITH also should be like that...
    STRONG AND DEEPENED.......

    ReplyDelete