6 November 2008

ഒരു മഴത്തുള്ളി...!


ഒരു മഴത്തുള്ളിയില്‍ ലോകത്തെ
ദര്‍ശിച്ച മഹാനാരാണ്‌?
അതിലൊരു മഴത്തുള്ളിപോലും
എനിക്ക്‌ അഗോചരമാണ്‌.
അല്ല! ഇത്‌ ആകാശത്തിന്റെ കണ്ണുനീരോ?
ഭൂമിയുടെ ദാഹശമിനിയോ?
പല ആശങ്കകളുമെന്‍
മനസ്സില്‍ പെയ്തിറങ്ങുന്നു.
പ്രകൃതി തന്നില്ലത്തുനിന്നുമെന്നെ
പടിയടച്ച്‌ പിണ്ഡം വച്ച്‌
പുണ്യാഹം തളിക്കുകയാണോ?
അതോ പ്രകൃതിയുടെ പള്ളിയ്ക്കകത്തേയ്ക്ക്‌
കടക്കും മുമ്പേ എന്റെ പാദങ്ങള്‍
കഴുകി ദേഹശുദ്ധി വരുത്തുകയാണോ?
അതോ എന്നെ മനുഷ്യത്വത്തിലേയ്ക്ക്‌
പ്രകൃതി ജ്ഞാനസ്നാനപ്പെടുത്തുകയാണോ?
എന്നാല്‍ എനിക്കൊന്നറിയാം
ഈ മഴത്തുള്ളിയില്‍ ഒരു കൊച്ചുകടല്‍ ഒളിഞ്ഞിരിപ്പൂ.


Posted by Binoy C. Davies

2 comments:

  1. ഈ മഴത്തുള്ളിയില്‍ ഒരു കൊച്ചുകടല്‍ ഒളിഞ്ഞിരിപ്പൂ.

    ReplyDelete
  2. ഈ മഴത്തുള്ളി ഒരു മുത്തുച്ചിപ്പായി മാറട്ടെ എന്നാശംസിക്കുന്നു, അതിനായി കാത്തിരിക്കുന്നു...

    ReplyDelete